അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. തമാശക്ക്’ ശേഷം അഷ്റഫ് ഹംസ സംവിധാനം നിർവഹിക്കുന്ന ‘ഭീമന്റെ വഴി’ കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം ആരംഭിച്ചു. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ജിനു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഭീമന്റെ വഴി’. ‘തമാശയിലെ’ നായികയായിരുന്നു ചിന്നു ചാന്ദിനി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയും കൂടിയുണ്ട്.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്സിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ് ജോസ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ്. 2021 ഏപ്രിൽ മാസം ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.