കനി കുസൃതിയും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

കനി കുസൃതി ടൊവിനോ തോമസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കനി, ടൊവിനോ എന്നിവര്‍ക്ക് പുറമെ സൂദേവ് നായരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊവിഡ് സമയത്ത് ചിലവ് ചുരുങ്ങിയ രീതിയിലാണ് സനലിന്റെ ചിത്രം ഒരുക്കുന്നത്. ശനിയാഴ്ച്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രാഹകന്‍. പൊതുവെ സനല്‍ ചെയ്യുന്ന ചിത്രങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍, ചിലവ് ഇതെല്ലാം കുറവായതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. റാന്നി, പെരുമ്പാവൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!