സെല്‍ഫിയെടുക്കാന്‍ ക്യു, വിവാഹ ചടങ്ങിൽ തിളങ്ങി ഹണി

മലയാള സിനിമയില്‍ അറിയപ്പെടുന്ന യുവതാരമാണ് ഹണി റോസ്. ഗ്ലാമര്‍ വേഷങ്ങള്‍ പോലും വളരെ ബോള്‍ഡായി കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് ഹണി. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ ഏത്തിനില്‍ക്കുകയാണ് താരത്തിന്റെ കരിയര്‍.

ഇപ്പോൾ താരത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ ക്യു നിന്ന ആരാധകരുടെ കാര്യമാണ് വാർത്തയായിരിക്കുന്നത്. നടന്‍ ബാലു വര്‍ഗീസിന്റെ വിവാഹ സത്ക്കാരത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹണിയ്ക്കൊപ്പം ചിത്രമെടുക്കാന്‍ ആരാധകരുടെ മത്സരമായിരുന്നു കൊച്ചി വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍ സംഘടിപ്പിച്ച ചടങ്ങില്‍. സാധാരണ വലിയ സൂപ്പര്‍സ്റ്റാറുകളെ പൊതിഞ്ഞാണ് ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ക്യൂ നില്‍ക്കാറുള്ളത്, പക്ഷേ ഇത്തവണ ഹണിയുടെ ഒപ്പം ചിത്രം എടുക്കാനുള്ള ക്യൂ ആയിരുന്നു റിസപ്ഷനില്‍ നിരന്നത്. ബാലുവിനും എലീനയ്ക്കുമൊപ്പം ചിത്രം എടുക്കാനും വലിയൊരു ക്യൂ നിരന്നിരുന്നു. പിന്നീട് ചടങ്ങില്‍ ഹണി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു. വലിയ ആളുകള്‍ തൊട്ട് കൊച്ചുകുട്ടികള്‍ വരെ ഹണിയുടെ ആരാധകരാണ്. കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ബാലുവര്‍ഗീസ് എലീനയുടെയും വിവാഹമായിരുന്നു. വിവാഹ വിരുന്നില്‍ മലയാളത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.വിവാഹ സല്‍ക്കാരത്തില്‍ താരങ്ങള്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!