ഇന്ന് ട്വിങ്കിൾ ഖന്ന ജന്മദിനം

1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയായിരുന്നു ട്വിങ്കിൾ ഖന്ന (ജനനം: ഡിസംബർ 29, 1974). ഇപ്പോൾ അഭിനയത്തിൽ നിന്ന് വിരമിച്ച് ഒരു ഇന്റീരിയർ ഡിസൈനറായി ജോലി നോക്കുന്നു.നടൻ അക്ഷയ്‌ കുമാറിന്റെ ഭാര്യയാണ്‌

പ്രമുഖ ചലച്ചിത്ര ദമ്പതികളായ രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നിവരുടെ മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന. റിങ്കി ഖന്ന സഹോദരിയാണ്. തന്റെ പിതാവിന്റെ 32 ആം പിറന്നാളിന്റെ അന്നാണ് ട്വിങ്കിൾ ഖന്ന ജനിച്ചത്.

ട്വിങ്കിൾ ഖന്ന അദ്യം അഭിനയിച്ച ചിത്രം ബോബി ഡിയോൾ നായകനായി അഭിനയിച്ച ബർസാത് (1995) ആണ്. ഇത് ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ‘മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്’ ലഭിച്ചു. 1990 കളിലെ ഹിന്ദി ചലച്ചിത്ര മേഖലയിലെ എല്ല നായക നടന്മാരുടെ കൂടെയും ട്വിങ്കിൾ ഖന്ന അഭിനയിച്ചു. 1990 മുതൽ 2000 വരെ ധാരാളം വിജയച്ചിത്രങ്ങളിലും അഭിനയിച്ചു. നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതം ഉപേക്ഷിച്ചു. 2002 ൽ സ്വന്തമായി ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!