ഹൊറർ-ത്രില്ലർ മാതൃകയിൽ ‘ഇഷ’യുടെ ട്രെയിലർ

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഇഷ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഹൊറർ-ത്രില്ലർ പശ്ചാത്തലം തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഉണ്ണിമുകുന്ദൻ, അജു വർഗീസ് തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

കിഷോർ സത്യ, ബേബി ആവണി, മാർഗറേറ്റ് ആന്റണി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ‘ഹെര്‍ പ്ളേ ഗോട്ട് ഡാര്‍ക്കര്‍’ എന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. എം.ഡി സുകുമാരനാണ് ഇഷയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശനഎന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസിയാണ് സംഗീതം നൽകുന്നത് . ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ഗായകര്‍. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്യൽ ഡ്രീംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!