രണ്ടാം വരവിന് ഒരുങ്ങി ജോർജ് കുട്ടിയും കുടുംബവും: ദൃശ്യം 2ൻറെ ടീസർ പുറത്തിറങ്ങി

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. സിനിമയുടെ ആദ്യ ടീസർ ജനുവരി റിലീസ് ചെയ്തു.

സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ സെപ്റ്റെംബർ 21ന്  ആരംഭിച്ചു. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ്  ചിത്രീകരണം നടന്നത്.  കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതു വരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കിയാണ് ചിത്രീകരണം നടത്തിയത്.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ മുരളി ഗോപിയും ചിത്രത്തിൽ പ്രധാനതാരമായി എത്തുന്നു. ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!