തെലുഗ് ചിത്രം ഉപ്പേനയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉപ്പേന. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ്.  തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിങ്ങ്സും ചേര്‍ന്ന ചിത്രം നിര്‍മിക്കുന്നത്. ചിരഞ്ജീവിയുടെ മരുമകന്‍ ആണ് പഞ്ജ വൈഷ്ണവ് തേജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!