യവന മിത്തോളജിയുടെ അടിസ്ഥാനത്തിൽ സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി വികെ പ്രകാശ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എരിഡ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. സംയുക്ത മേനോൻ പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ നാസ്സര്‍, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവർ അഭിനയിക്കുന്നു.
വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥാണ്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘എരിഡ’. ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്.