കബീർ സിംഗ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഒരുക്കിയ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് അനിമൽ. പുതുവർഷത്തോടനുബന്ധിച്ച് സന്ദീപ് റെഡ്ഡി വംഗ ഒരു പ്രീ-ലുക്ക് ടീസർ പങ്കിട്ടുകൊണ്ട് ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചു.
പ്രീ-ലുക്ക് ടീസറിൽ രൺബീർ കപൂറിന്റെ ശബ്ദം തീവ്രമായ കുടുംബ ബന്ധത്തെപറ്റി സൂചന നൽകുന്നു. രൺബീർ കപൂർ നായകനായ അനിമലിൽ, അനിൽ കപൂർ, പരിനീതി ചോപ്ര, ബോബി ഡിയോൾ എന്നിവരും മറ്റ് നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. കൃഷൻ കുമാറും ഭൂഷൺ കുമാറിന്റെ ബാനർ ടി സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. .