ദൃശ്യം 2 തീയറ്ററിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ചിത്രം ഒടിടിയിലേക്ക് മാറിയപ്പോൾ ആരാധകർ നിരാശരായി. എന്നാൽ അതിനെ മറികടക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാറിൻറെ റിലീസ് തീയതി പുറത്തുവിട്ടു.
ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. മാര്‍ച്ച് 26 ന് ആയിരിക്കും സിനിമയുടെ റിലീസ് എന്ന് നിര്‍മാണ കമ്പനിയായ ആശീര്‍വാദ് സിനിമാസ് ട്വിറ്ററിലൂടെ അറിയിച്ചു.
മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.