രണ്ട് നായികമാരും ഇട്ടിട്ടു പോയപ്പോഴുള്ള ദുഃഖത്തെക്കുറിച്ച് വെളിപ്പെടുത്തി ചിമ്പു

സിനിമയിലായാലും ജീവിതത്തിലായാലും ചിമ്പു എന്നും പ്രണയിച്ചുകൊണ്ടേയിരിക്കും. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ചിമ്പുവിന് രണ്ട് പ്രണയ പരാജയങ്ങള്‍ കൊടുത്ത പാഠമാണത്. തമിഴ് സിനിമയിലെ മുന്‍നിര നായികമാരുമായിട്ടായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങള്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നു താൻ എന്നാണ് ചിമ്പു പറഞ്ഞത്.

‘മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു’ – ചിമ്പു പറഞ്ഞു.

ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്പുവിന്റെയും നയന്‍താരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്. ആ ബന്ധത്തിന്റെ ചില ഫോട്ടോകള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ വാര്‍ത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്നും കേട്ടു. പിന്നീട് വാല് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനിയെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്ന് പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!