മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് നിക്കി ഗൽറാണി. 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.
1993 ജനുവരി 3 നു മനോഹർ ഗൽറാണി-രേഷ്മ എന്നിവരുടെ ഇളയ മകളായി ബംഗ്ലൂരിൽ ആണ് ജനിച്ചത്. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.
മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ. 100-160 കിലോമീറ്റർ വേഗത്തിൽ നിക്കി ബുള്ളറ്റ് ഓടിക്കും. നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിച്ചിരുന്നു. സൂപ്പർ ബൈക്കുകളും നിക്കി ഓടിക്കും. ഒരു കന്നഡ ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമറ്റ് വെയ്ക്കാതെ ബുള്ളറ്റോടിച്ചതിന്റ പേരിൽ നിക്കി സോഷ്യൽ മാധ്യമങ്ങൾകൂടി വിവാദത്തിൽപെട്ടിരുന്നു.