ഇന്ന് ദീപിക പദുകോൺ ജന്മദിനം

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ ( ജനനം: ജനുവരി 5, 1986). ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക അഭിനയജീവിതം തെരഞ്ഞെടുത്തു.

ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.

ഇന്ത്യൻ ബാഡ്മിൻറൺ കളിക്കാരനായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപിക ജനിച്ചതു വളർന്നതും ഡെന്മാർക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ കുടും‌ബം ബാംഗ്ലൂരിലേക്ക് താമസം മാറി.. ദീപികയുടെ ഇളയ സഹോദരി ഒരു ഉയർന്നു വരുന്ന ഗോൾഫ് കളിക്കാരിയാണ്.

ഹിന്ദിയിൽ 2007 ൽ ദീപിക അഭിനയിച്ച ഓം ശാന്തി ഓം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പത്മാവത്‌ സിനിമയിൽ മികച്ച അഭിനയം ആയിരുന്നു. ഇപോൾ ചപ്പക്കും

‘ബച്ചനാ എ ഹസീനോ’ യുടെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയതിനു ശേഷം മാർച്ച്‌ 2008ൽ, ദീപിക രണ്ബീർ കപൂറുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു. നവംബർ 2009ൽ, വേർപിരിഞ്ഞതിനു ശേഷം തൻറെ വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയിൽ നിന്നും മാറ്റി നിർത്താൻ ദീപിക തീരുമാനിച്ചു .

2010ൽ, ദീപിക കിംഗ്‌ഫിഷറിന്റെ മേധാവി വിജയ്‌ മല്ല്യയുടെ മകൻ സിദ്ധാർഥ് മല്ല്യയുമായി വീണ്ടും ഒരുമിച്ചു പുറത്തു പോയി തുടങ്ങിയെങ്കിലും, ദീപിക ഈ ബന്ധം നിരസിച്ചു. ഇവർ 2012ൽ വേർപിരിഞ്ഞു.
2018 ൽ രൺവീർ സിംഗും ആയി വിവാഹം നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!