പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. മനു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്ന ശ്രദ്ധേയമായ ടാഗ് ലൈനോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.