നവാഗതനായ പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫര്‍ കോളംബസ് ‘. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ഗോവിന്ദ് പദ്മസൂര്യ നായകനായി എത്തുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫേബിന്‍ വര്‍ഗീസും, പ്രശാന്ത് ശശിയും ചേര്‍ന്നാണ്.
നയന എല്‍സയാണ് ചിത്രത്തിലെ നായിക.സസ്പെന്‍സ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൻറെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്ണു കെ രാജ്. വിദേശതാരവും സിങ്ങറുമായ നീല്‍ ലീ ലുക്ക് മറ്റൊരു പ്രധാന വേഷത്തില്‍ ചിത്രത്തിൽ എത്തുന്നുണ്ട്. ബിഗ് ജെ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിർമിക്കുന്നത്.