ചതിക്കാത്ത ചന്തുവിലെ ബോറൻ കരച്ചിൽ; സ്വയം വെളിപ്പെടുത്തി ജയസൂര്യ

മലയാള സിനിമയിലെ ജനപ്രിയ താരമാണ് ജയസൂര്യ എന്നതിൽ യാതൊരു സംശയവുമില്ല. വ്യത്യസ്ത തരം കഥാപാത്രങ്ങളും സിനിമകളും മികച്ച രീതിയിൽ ചെയ്തുകൊണ്ടാണ് ജയസൂര്യ മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്.

വിനയന്‍ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യനിലാണ് ജയസൂര്യ ആദ്യം നായകനായി അഭിനയിച്ചത്. തുടര്‍ന്ന് കരിയറിന്റെ തുടക്കത്തില്‍ നിരവധി വിജയ ചിത്രങ്ങള്‍ ജയസൂര്യക്ക്‌ ലഭിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചതിക്കാത്ത ചന്തു എന്ന ചിത്രത്തെക്കുറിച്ച് നടന്‍ മനസു തുറന്നിരുന്നു.

ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് ഈ ചിത്രങ്ങളിലെ തന്റെ അഭിനയത്തെക്കുറിച്ച് ജയസൂര്യ തുറന്നുപറഞ്ഞത്. ചതിക്കാത്ത ചന്തുവിലെ തന്റെ കരച്ചില്‍ കണ്ടാല്‍ സഹിക്കാന്‍ പറ്റുകയില്ലെന്നും അത്രയ്ക്ക് ബോറാണെന്നും നടന്‍ പറഞ്ഞു. ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രം ഒരു കത്ത് വായിച്ചു കേട്ടതിന് ശേഷം അതോര്‍ത്ത് വൈകാരികമായി പ്രകടനം കാഴ്ചവെക്കുന്ന രംഗമുണ്ട്.ആ രംഗം ചൂണ്ടിക്കാട്ടിയാണ് ഈ കാര്യം ജയസൂര്യ തുറന്നു പറഞ്ഞത്. ഏറെ വിഷാദനായി ഇരിക്കേണ്ട രംഗത്തില്‍ മുഖത്ത് ഒരു ഭാവവും വന്നില്ലല്ലോ എന്ന് സംവിധായകന്‍ റാഫി തന്നോട് പറഞ്ഞു.

ആ സമയത്ത് എങ്ങനെ ഭാവം കൊടുക്കേണ്ടത് എന്ന് തനിക്കറിയില്ലായിരുന്നുവെന്ന്‌ ജയസൂര്യ പറഞ്ഞു. ഒരു നടന് അഭിനയിക്കാന്‍ എറ്റവും ബുദ്ധിമുട്ടുളള സാഹചര്യത്തെക്കുറിച്ചും നടന്‍ വ്യക്തമാക്കി. വേറെയൊരു വ്യക്തി ഡയലോഗ് പറയുമ്പോള്‍ അത് കേട്ട് കൊണ്ടിരിക്കാനാണ് ഏതൊരു നടനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്ന് താരം സൂചിപ്പിച്ചു.

ഇപ്പോഴും അനവധി ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിൽക്കുന്ന താരമാണ് ജയസൂര്യ. അന്വേഷണം എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അന്വേഷണത്തിന് പിന്നാലെ വെളളം, രാമസേതു, അപ്പോസ്തലം, സത്യന്‍ ബയോപിക്ക്, ആട് 3, കത്തനാര്‍ തുടങ്ങിയ സിനിമകളും ജയസൂര്യയുടെതായി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!