കഴിഞ്ഞ വർഷം തെലുങ്ക് നടൻ രവി തേജ സംവിധായകൻ ഗോപിചന്ദ് മാലിനേനിയുമായി മൂന്നാം തവണയും സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഒന്നിച്ച പുതിയ ചിത്രമാണ് ക്രാക്ക്. ചിത്രം ഇന്ന് തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിറ്റാഹൃത്തിന് ലഭിക്കുന്നത്.
വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് വ്യാപിച്ചതിനാൽ അവർക്ക് അത് കൃത്യസമയത്ത് പുറത്തിറക്കാൻ കഴിഞ്ഞില്ല. രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണിത്. സരസ്വതി ഫിലിംസ് ഡിവിഷന്റെ ബാനറിൽ ബി മധു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാറും സമുദ്രകനിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രവി തേജ ചിത്രത്തിൽ പോലീസ് ആയിട്ടാണ് എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.