ദീപിക പദുക്കോൺ, ഹൃത്വിക് റോഷൻ എന്നിവർ ഒരു സിനിമയിൽ ആദ്യമായി ജോഡികളായി അഭിനയിക്കുന്നു. സിദ്ധാർത്ഥ് ആനന്ദിന്റെ അടുത്ത ചിത്രമായ ഫൈറ്ററിൽ ഹൃതികും ദീപികയും ആദ്യമായി സ്ക്രീൻ സ്പേസ് പങ്കിടുന്നു. ഹൃത്വിക് റോഷൻറെ 47-ാം ജന്മദിനത്തിൽ ആണ് ചിത്രം പ്രഖ്യാപിച്ചത്. ഹൃത്വിക് റോഷൻ തന്റെ സോഷ്യൽ മീഡിയയിൽ എത്തി ഒരു മോഷൻ പോസ്റ്ററും പുറത്തുവിട്ടു.
ഫൈറ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ മോഷൻ പോസ്റ്റർ അനുസരിച്ച് ഹൃത്വിക് റോഷന്റെ 2019 ലെ ബ്ലോക്ക്ബസ്റ്റർ വാർ സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2022 സെപ്റ്റംബർ 30 ന് റിലീസ് ചെയ്യും.