സംസഥാനത്തെ സിനിമ തീയറ്ററുകള്‍ ജനുവരി 13ന് തുറക്കും: ആദ്യ ചിത്രം മാസ്റ്റർ

സംസഥാനത്തെ സിനിമ തീയറ്ററുകള്‍ ജനുവരി 13ന് തുറന്ന് പ്രവർത്തിക്കും. ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആണ് ഇതിന് തീരുമാനമായത്. ആദ്യ ചിത്രം വിജയുടെ മാസ്റ്റർ ആയിരിക്കും.തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു.

2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കും. 2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!