വിരാട് അനുഷ്ക ദമ്പതികൾക്ക് തിങ്കളാഴ്ച ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു . വിരാടിന്റെയും അനുഷ്കയുടെയും പെൺകുഞ്ഞിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചയുടനെ, പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും എപ്പോൾ നല്ല വാർത്ത പ്രഖ്യാപിക്കുമെന്നതിനെക്കുറിച്ച് ബിടൗൺ സംസാരിക്കാൻ തുടങ്ങി. ഭർത്താവ് നിക്ക് ജോനാസിനൊപ്പം ധാരാളം കുട്ടികൾ വേണമെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു ക്രിക്കറ്റ് ടീം പോലെ തനിക്ക് കുട്ടികൾ വേണമെന്നാണ് താരം പറഞ്ഞത്. അവരുടെ പ്രായ വ്യത്യാസമോ വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളോ അവരുടെ ബന്ധത്തിൽ പ്രശ്ങ്ങളായി വരാറില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
