“നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്” രാജനി ചാണ്ടിക്ക് പിന്തുണയുമായി സംവിധായകൻ ഒമർ ലുലു

ഒരു മുത്തശ്ശി ഗദ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാജിനി പിന്നീട് ബിഗ്‌ബോസ് രണ്ടാം സീസണിലൂടെ മലയായികളുടെ സ്വീകരണമുറികളിൽ എത്തി. രാജിനി ചാണ്ടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. മോഡേൺ ലുക്കിൽ എത്തിയ താരത്തിൻറെ ചിത്രങ്ങൾക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ അവർക്കെതിരെ രൂക്ഷവിമർശനവുമായി പലരും എത്തിയിരുന്നു. ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞ്ഞൊക്കെ കമന്റ് എത്തിയിരുന്നു.

ഇതിനെതിരെ മറുപടിയുമായി താരം തന്നെ നേരിട്ട് എത്തിയിരുന്നു. അമ്പത് വർഷം മുമ്പുള്ള സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടായിരുന്നു രാജിനി ചാണ്ടി ഇയതിനെ പ്രതികരിച്ചത്. ഇപ്പോൾ നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്കിലൂടെയാണ് ഒമർ പിന്തുണയുമായി എത്തിയത്. നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ് എന്നാണ് അദ്ദേഹം എഴുതിയത്.

ഒമർ ലുലുവിൻറെ ഫേസ്ബുക് പോസ്റ്റ്:

 

ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞവരോട്….” രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട് “നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്…..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!