പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷം സംസഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും. ആദ്യ ചിത്രമായി ഇന്ന് വിജയുടെ മാസ്റ്റർ പ്രദർശനത്തിന് എത്തും.
ജനുവരി അഞ്ച് മുതൽ അമ്പത് ശതമാനം ആളുകളോട് തീയറ്ററുകൾ തുറക്കാൻ സംസഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് തീയറ്റർ സംഘടനകൾ തീയറ്റർ തുറക്കാനില്ലെന്ന് അറിയിച്ചിരുന്നു . പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളില്‍ അനുകൂലനിലപാടെടുത്തതോടെയാണ് തീയറ്ററുകൾ തുറക്കാൻ തീരുമാനം ആയത്.
രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 3 ഷോ എന്ന നിലയിലായിരിക്കും തീയറ്ററുകള്‍ പ്രവർത്തിക്കുക. ശുചീകരണം പൂർത്തിയാക്കി, ഒന്നിടവിട്ട സീറ്റുകൾ അടച്ച് കെട്ടിയാകും കൊവിഡ് കാലത്തെ പ്രദർശനം.
സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.