ഇന്ന് വിനയ് ഫോർട്ട് ജന്മദിനം

ഒരു മലയാളചലച്ചിത്രനടനാണ് വിനയ് ഫോർട്ട് യഥാർത്ഥ പേര് വിനയ് കുമാർ. അഭിനയത്തിൽ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

1983 ജനുവരി 13 ന്‌ ഫോർട്ട് കൊച്ചിയിൽ എം.വി.മണിയുടെയും സുജാതയുടെയും മകനായി ജനിച്ചു. ജന്മസ്ഥലത്തോടുള്ള ആദരസൂചകമായാണ് പേരിനൊപ്പം ഫോർട്ട് ഉൾപ്പെടുത്തിയത്. സുമ സഹോദരിയും ശ്യാം സഹോദരനുമാണ്. ഫോർട്ട് കൊച്ചിയിലെ ബോയ്സ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കും മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്തു.

ബിരുദ പഠനത്തിനിടയിൽ ഒന്നാം വർഷത്തിൽ ലോകധർമ്മി തിയേറ്ററിൽ ചേർന്നു അവരുടെ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് ബിരുദപഠനം ഉപേക്ഷിച്ചു പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. അവിടെ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി. തന്റെ ദീർഘകാല സുഹൃത്തായ സൗമ്യ രവിയെ 2014 204 ഡിസംബർ 6 ന് ഗുരുവായൂരിൽ വച്ച് വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!