‘സാജന്‍ ബേക്കറി സിന്‍സ് 1962’; ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തും

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട് . ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 12ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!