വിജയ് സൂപ്പറും പൗര്‍ണ്മിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന് നായകനായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, രണ്‍ജി പണിക്കര്‍, കെപിഎസി ലളിത, ശ്രീനിവാസന്, മുകേഷ് എന്നിവരാണ് പ്രധാനതാരങ്ങൾ.
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് ജിസ് ജോയി ഒരുക്കുന്നത്. ആദ്യമായാണ് ജിസ് ജോയി കുഞ്ചാക്കോയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജിസ് ജോയിയുടെ ആദ്യ മൂന്ന് ചിത്രങ്ങളിലും നായകനായിരുന്ന ആസിഫ് അലി ഇതിൽ അതിഥി താരമായി എത്തുന്നുണ്ട്.