ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് “ഭൂമി”. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നിധി അഗർവാൾ ആണ്. കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്.
ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റോമിയോ ജൂലിയറ്റിനും, ബോഗനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രം ഇന്ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു
ഹോം മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. നിധി അഗർവാളിന്റെ ആദ്യ തമിഴ് ചിത്രമാകും ഇത്. ഹിന്ദിയിലും, തെലുങ്കിലും അഭിനയിച്ച നിധിയുടെ അവസാന ചിത്രം ഐ സ്മാർട്ട് ശങ്കർ ആയിരുന്നു.