സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചമ്മ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നഞ്ചമ്മ പാടിയ ‘കലക്കാത്ത’ എന്ന ടൈറ്റില്‍ സോംഗാണ് സംഗീതാസ്വാദാകരുടെ മനസില്‍ ഇടംപിടിച്ചത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്.

ഇപ്പോൾ ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് നഞ്ചമ്മ. ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടെത് തന്നെയാണ്. അയ്യപ്പനും കോശിയിലെ പാട്ടിന് ലഭിച്ച സ്വീകരണത്തിലുളള സന്തോഷം വണ്‍ ഇന്ത്യയോട് നഞ്ചമ്മ പങ്കുവെച്ചിരുന്നു. പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായതില്‍ സന്തോഷമുണ്ടെന്ന് അഭിമുഖത്തില്‍ നഞ്ചമ്മ പറഞ്ഞു. സിനിമാ താരമായ ആദിവാസി കലാകാരന്‍ പഴനിസാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും അണിയറ പ്രവര്‍ത്തകര്‍ക്ക് നഞ്ചമ്മയെ പരിചയപ്പെടുത്തുന്നത് പഴനി സാമിയാണ്. തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെല്ലാം പഴനി സാമിയുടെ നല്ല മനസിന് അര്‍ഹതപ്പെട്ടതാണെന്ന് നഞ്ചമ്മ പറയുന്നു.

ഇത് തന്റെ സ്വന്തം പാട്ടാണെന്നും ചെറുപ്പം തൊട്ടേ താന്‍ പാടാറുണ്ടായിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു. അവരൊക്കെ പാടുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കാറുണ്ട്. ആരുടെയും പാട്ട് എഴുതി യെടുത്തതോ എനിക്ക് പാട്ട് വേണമെന്ന് ആരോടും ചോദിച്ചോ എടുത്തതല്ല ഈ പാട്ടുകളെന്നും സ്വന്തം പാട്ടാണ് ഇതെന്നും നഞ്ചമ്മ പറഞ്ഞു. മരത്തെപറ്റി, കുട്ടികളെപറ്റി. ചോറുകൊടുക്കുന്നതിനെ പറ്റിയൊക്കെയാണ് ആ പാട്ട്. എന്റെ മനസില്‍ എപ്പോഴും വരുന്ന പാട്ടാണത്. ചെറുപ്പത്തില്‍ തൊട്ട് കളിക്കാന്‍ പോകും, മരിപ്പിന് പോകും. അവിടയൊക്കെ പോയി എല്ലാം കണ്ടും കേട്ടും ഉണ്ടാക്കിയ പാട്ടാണ് ഇതൊക്കയെന്നും നഞ്ചമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!