നിഗൂഢതകൾ ഒളിപ്പിച്ച് ദി പ്രീസ്റ്റിൻറെ ആദ്യ ടീസർ

മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവർ ആദ്യമായി ഒന്നിക്കുന്ന് ചിത്രമാണ് ദി പ്രീസ്റ്റ്. സിനിമയുടെ ടീസർ പുറത്തിറങ്ങി. നിഖില വിമൽ സാനിയ ഇയ്യപ്പൻ ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജോഫിന്‍റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ (കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രം ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!