വിശാലിനെ നായകനാക്കി നവാഗതനായ എം.എസ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ചക്ര. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.
ആക്ഷന്‍ ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രമാണിത്. മിസ്കിന് സംവിധാനത്തിൽ തുപ്പരിവാലൻ 2വും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന് ഷങ്കര്‍ രാജയാണ്.