ഓപ്പറേഷന്‍ ജാവ ഫെബ്രുവരി 12ന് പ്രദർശനത്തിന് എത്തും

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗില്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രം നിര്‍മിച്ച വി പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ജേക്ക്സ് ബെജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 12ന് പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!