സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം തുടങ്ങുന്നു

സുരേഷ് ഗോപി നായകനായി ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും തോമിച്ചന്‍ മുളകുപാടവും ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകരെ അറിയിച്ചു. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപി നില്‍ക്കുന്ന ചിത്രവും ഒപ്പമുണ്ട്.

‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്. നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം ചിത്രീകരണത്തിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗം കഴിഞ്ഞ വര്‍ഷം തന്നെ ഷൂട്ട് ചെയ്തിരുന്നു. പാലാ ജൂബിലി പെരുന്നാളിന്റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്. രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം- ഷാജി കുമാര്‍, സംഗീതം- ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!