വിജയ്, വിജയ് സേതുപതി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മാസ്റ്ററിന്റെ പതിപ്പ്‌ ചോര്‍ന്നു

ചെന്നൈ: വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ പതിപ്പ് ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ്‌ റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. റിലീസായപ്പോൾ തന്നെ പൈറസി വെബ്‌സൈറ്റുകള്‍ ചിത്രത്തെ ആക്രമിക്കാൻ തുടങ്ങിയത്. ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നതിനെത്തുടർന്ന് സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ സിനിമ തിരിച്ചെത്തിയിരിക്കുകയാണ്. അതിനിടെയാണ് പൈറസിയെന്ന ഭീഷണിയും. സിനിമകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിര്‍ജീവിമാക്കുമ്പോള്‍ പുതിയ സെറ്റുകള്‍ പൂര്‍വ്വാധികം ശക്തിയോടെ എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!