മണിരത്നം സംവിധാനം ചെയ്ത് 2007ല്‍ ഇറങ്ങിയ ചിത്രമാണ് ഗുരു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനുമാണ്. പിന്നീട് ഈ ഓണ്‍ സ്ക്രീന്‍ ജോഡികള്‍ ജീവിതത്തിലും ഒന്നായി.
ഇപ്പോള്‍ ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോര്‍ക്കിലെത്തിയ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗുരു ഇറങ്ങിയതെന്നും താരം ഓര്‍ക്കുന്നു. ‘അന്ന് ഈ ദിവസം… 14 വര്‍ഷം… എന്നന്നേക്കും ഗുരു…” താരം കുറിച്ചു. ചിത്രത്തിന്റെ സംവിധായകന് മണി രത്നത്തിന്റെ ഫോട്ടോയും കൂട്ടത്തിൽ ഷെയർ ചെയ്തിട്ടുണ്ട്.