അരങ്ങേറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകർ ഉണ്ടായ നടിയാണ്പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും പ്രിയ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദിയിലും, തെലുങ്കിലും, കന്നഡയിലുമെല്ലാം ചിത്രങ്ങളിൽ അഭിനയിച്ച പ്രിയയുടെ പുതിയ ഐറ്റം ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
തെലുങ്കിൽ ആണ് നടി ഐറ്റം ഡാൻസുമായി എത്തിയിരിക്കുന്നത്. ലടി ലടി എന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീ ചരൺ പകാലയാണ്. രോഹിത് നന്ദനും പ്രിയ വാര്യരും ആണ് ഡാൻസിൽ ഒരുമിച്ചെത്തുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ചും പ്രിയ വാര്യരും ചേർന്നാണ്.