ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’/ മഹത്തായ ഭാരതീയ അടുക്കള’ . സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമ ജനുവരി 15ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു . നീസ്ട്രീമിൽ ആണ് ചിത്രം റിലീസ് ചെയ്തത്.
ചിത്രത്തിലെ പുതിയ ടീസർ പുറത്തിറങ്ങി. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ് ആണ്.