മലയാള സിനിമയിലെ ആദ്യമായി 50 കോടി ക്ലബിലെത്തിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മോഹന്‍ലാല്‍ നായകനായ ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബ ഹസ്സന് രണ്ടാം ഭാഗത്തിലുമുണ്ട്.
ദൃശ്യം വണിന്റെ ഓഡിഷന് ഏറ്റവും അവസാനമെത്തിയ ആളായിരുന്നു ഞാന്‍. പക്ഷെ എന്നെ സെലക്ട് ചെയ്തു, പടം ഹിറ്റായി. ഹിറ്റാകുമെന്ന് അറിയാമായിരുന്നു. ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാവരും സംസാരിക്കുന്ന ഒരു സിനിമയായി മാറുമെന്നും വിചാരിച്ചിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായിരുന്നു. ദൃശ്യം 2വും അങ്ങിനെയാണ് സംഭവിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ലോക്ഡൌണ് സമയത്ത് ജീത്തു സാര്‍ വിളിച്ചിട്ടുണ്ട്.. ദൃശ്യം 2 വിന്റെ ഷൂട്ടുണ്ട്. പെട്ടെന്ന് റെഡിയായിക്കോ. അടുത്ത മാസം ഷൂട്ടാണെന്ന് പറഞ്ഞു. അതും വല്യൊരു അത്ഭുതമായിരുന്നു അൻസിബ പറഞ്ഞു.