‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഒരു ‘മഹത്തായ ഭാരതീയ അടുക്കള’

രാവിലെ എഴുന്നേറ്റ് കുളിച്ച് സിന്ദൂരവും ചാര്‍ത്തി, അടുക്കളയില്‍ ജോലിചെയ്യുന്ന ഭാര്യ. അവളെ പുറകിലൂടെ വന്ന് സ്‌നേഹ ചുംബനങ്ങളാല്‍ വാരിപ്പുണരുന്ന ഭര്‍ത്താവ്. സിനിമകളില്‍ സ്ഥിരം അടുക്കള രംഗങ്ങളില്‍ ഒന്നാണിത്. എന്നാല്‍ പുകയും വിയര്‍പ്പും എച്ചിലും ഉത്തരവാദിത്വങ്ങളും നിറഞ്ഞ ഒരിടമായി എത്ര സിനിമകള്‍ അടുക്കളകളെ കാണിച്ചിട്ടുണ്ട്? അങ്ങനെ ചിത്രീകരിക്കുന്ന സിനിമയാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’.

ജിയോ ബേബി സംവിധാനം ചെയ്ത സിനിമക്ക് പറയാനുള്ളത് അടുക്കള മുതല്‍ കിടപ്പുമുറി വരെ നീളുന്ന സ്ത്രീകളോടുള്ള ലിംഗവിവേചനം തന്നെയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ ദമ്പതികളായി അഭിനയിക്കുന്ന സിനിമ വ്യത്യസ്തമായ അവതരണ ശൈലികൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്. സ്ത്രീ അവള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ തുറന്നുകാട്ടുന്ന നാടകീയതയില്ലാത്ത യാഥാര്‍ഥ്യം വിളിച്ചുപറയുന്ന പുരോഗമന ചിന്തകള്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!