മകളെ വരവേൽക്കാൻ തയ്യാറെടുത്ത് വിരാടും അനുഷ്കയും

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും ജനുവരി 11ന് ആയിരുന്നു പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഇരുവരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കുഞ്ഞിനെ സ്വീകരിക്കാൻ വിരാടും അനുഷ്കയും വീട്ടിൽ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചാണ്.

കുഞ്ഞുമാലാഖയ്ക്കായി പ്രത്യേകമുറിയാണ് വീട്ടിൽ ഇവർ ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ വർളിയിലാണ് അനുഷ്കയുടെയും വിരാടിന്റെയും ആഡംബര അപ്പാർട്മെന്റ് ഉള്ളത്. ജിമ്മു സ്പായും ഒക്കെയുള്ള 7000 ചതുരശ്ര അടി വീട്ടിൽ ഇപ്പോൾ കുഞ്ഞുമാലാഖയ്ക്കായി ഒരു മുറി ഒരുക്കിയിരിക്കുകയാണ് വിരുഷ്ക ദമ്പതികൾ.

മകൾക്കായി ഒരു മുറി തന്നെ ഒരുക്കിയിരിക്കുകയാണ് അനുഷ്ക. ആനിമൽ തീമിലാണ് മുറി ഒരുക്കിയിരിക്കുന്നത്. മുറി തയ്യാറാക്കുന്നതിനായി ഏറെ സമയം മാറ്റി വച്ചെന്നും മുറി ലിംഗ നിക്ഷ്പക്ഷമാവണം എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നെന്നും അനുഷ്ക വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!