സൈഫ് അലി ഖാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരീസ് താണ്ഡവിനെതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. സംവിധായകന് അലി ആബാസ് സഫര്‍, നടന് സൈഫ് അലി ഖാന് എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നല്കി.
ചിത്രത്തിനെതിരെ ഡല്‍ഹി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ബിജെപി എംപി മനോജ് കോട്ടാക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് അയച്ചു.