‘തലൈവി’യുടെ പുതിയ ചിത്രം പുറത്ത് വിട്ട് കങ്കണ

കങ്കണ റണൗട്ട് ജയലളിതയായി എത്തുന്ന ചിത്രമാണ് തലൈവി. ജയലളിതയും എംജിആറും തമിഴ് സിനിമയിലെ മിന്നും താര ജോഡികളായിരുന്നു. എംജിആറിന്‍റെ 104ാം ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലെ ചിത്രം പുറത്തു വന്നിരിക്കുകയാണ്.

കങ്കണ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. അരവിന്ദ് സ്വാമിയാണ് തലൈവിയില്‍ എംജിആര്‍ ആയി വേഷമിടുന്നത്. ഇരുവരും നില്‍ക്കുന്ന ഫോട്ടോ സിനിമാ പ്രേക്ഷകരുടെ ചര്‍ച്ച വിഷയമായിരിക്കുകയാണ്. എംജിആറിന് സമര്‍പ്പണം എന്ന കുറിപ്പോട് കൂടിയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ബാഹുബലിയുടെയും മണികര്‍ണികയുടെയും തിരക്കഥാകൃത്ത് കെ ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്. മദന്‍ കര്‍കിയാണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!