കപ്പേള, ട്രാന്‍സ്, കെട്ട്യോളാണ് എന്റെ മാലാഖ : ഗോവ ചലച്ചിത്രോത്സവത്തിലെ മലയാള ചിത്രങ്ങൾ

ഗോവ ചലച്ചിത്രോത്സവത്തിൽ വിവിധ ഭാഷകളില്‍ നിന്നും നിരവധിച്ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫസംവിധാനംചെയ്ത ‘കപ്പേള’ ,പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’, ആസിഫ് അലി നായകനായ നിസാം ബഷീര്‍ സംവിധാനംചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’,എന്നിവയാണ് ഫീച്ചര്‍വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്ന മലയാള സിനിമകള്‍.

ജയറാം, കുചേലനായി വേഷമിടുന്ന സംസ്കൃതസിനിമ ‘നമോ’യും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍നിന്ന്‌ ഇടംപിടിച്ച ചിത്രം.

ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം ‘അസുരന്‍’. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ്‌ രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്‌സി പന്നു, ഭൂമി പഡ്‌നേക്കര്‍ എന്നിവര്‍ വേഷമിട്ട തുഷാര്‍ ഹിരനന്ദാനി ചിത്രം ‘സാന്‍ഡ് കി ആംഗ്’, എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റുചിത്രങ്ങള്‍. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!