ഷാരൂഖ് ഖാനോടൊപ്പം ചുവടുവച്ച് ഭാര്യ ഗൗരിയും

ബോളിവുഡിലെ വിവാഹാഘോഷങ്ങൾ പൊതുവെ പാട്ടും ഡാൻസും മേളവുമായി താരങ്ങൾ വൻ ആഘോഷമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു താര വിവാഹാഘോഷമാണ് . ബോളിവുഡിലെ മിന്നും താരങ്ങളായ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി, കരീന കപൂർ ഖാൻ, കരീഷ്മ കപൂർ, കരൺ ജോഹർ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ചടങ്ങിലെ ഹൈലൈറ്റ്.

കപൂർ കുടുംബത്തിലെ യുവതലമുറയിൽപ്പെട്ട താരമായ അർമാൻ ജെയിന്റെ വിവാഹ സൽക്കാരവേദിയിലായിരുന്നു അവരുടെ തകർപ്പൻ പ്രകടനം. ഈ വിവാഹ റിസപ്ഷനിലെ താരം മറ്റൊരാളാണ്. നടൻ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിഖാൻ. ബോളിവുഡ് പരിപാടികളിൽ ഗൗരി നിറസാന്നിധ്യമാണെങ്കിലും വേദികളിൽ നൃത്തം ചെയ്യാറില്ല. എന്നാൽ ഇപ്പോൾ ഭർത്താവ് ഷാരൂഖിനോടൊപ്പം ചുവട് വെയ്ക്കുകയാണ് ഗൗരി ഖാൻ. ഖജ്‌രാരേ, തനു വെഡ്‌സ് മനുവിലെ സാടീ ഗലി എന്നീ ഗാനങ്ങള്‍ക്കാണ് ഇരുവരും ചുവട് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!