നസ്രിയയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു

മലയാളികളുടെ ഇഷ്ടതാരം നസ്രിയ നാസീമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെ ആണ് നടി ഇക്കാര്യം അറിയിച്ചത്. തൻറെ അക്കൗണ്ടിൽ വരുന്ന മെസേജുകൾക്ക് ആരും മറുപടി നൽകരുതെന്നും അവർ പറഞ്ഞു. ഈ ഈയിടെയായി പല താരങ്ങളുടേയു൦ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.

നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. ഫഹദ് ചിത്രം ട്രാൻസിൽ ആണ് താരം അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!