ബോളിവുഡ് ചിത്രം ഷക്കീല കേരളത്തിൽ ജനുവരി 22ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഷക്കീല. ഷാക്കീലയുടെ ബയോപ്പിക്കായി എത്തുന്ന ചിത്രം ഡിസംബർ 25ന് കേരളത്തിലൊഴികെയുള്ള സ്ഥലങ്ങളിലെ തീയറ്ററിൽ റിലീസ് ചെയ്തിരുന്നു. ചിത്രം കേരളത്തിൽ ജനുവരി 22ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

റിച്ച ചദ്ദയാണ് ഷാക്കീല ആയി വേഷമിടുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!