സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മികച്ച വിജയം നേടിയ ചിത്രം കേരളത്തിൽ നിന്ന് ഏഴ് ദിവസം കൊണ്ട് മാസ്റ്റർ നേടിയത് ഒൻപത് കോടി ആണ്.
കേരളത്തിൽ 50 ശതമാനം സീറ്റങ്ങ്. കപ്പാസിറ്റിയില്‍ 1300ല്‍ പരം സ്ക്രീനുകളില്‍ മാത്രമാണ് മാസ്റ്റര്‍ റിലീസ് ചെയ്തത്. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാളവിക മോഹനന്, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, സഞ്ജീവ് ഗൗരി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.