വീണ്ടുമൊരു ബോളിവുഡ് ചിത്രവുമായി ദുൽഖർ

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗ് ചലച്ചിത്ര മേഖലകളിലും തൻറെ സ്ഥാനം മികച്ച രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തൻറെ മൂന്നാം ബോളിവുഡ് ചിത്രത്തിനായി ഒരുങ്ങുകയാണ് ദുൽഖർ.

ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലോടാൻ ദുൽഖർ നായകനായി എത്തുന്നത്.ദുല്‍ഖര്‍ സൽമാൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനൊപ്പം നിഗൂഢതയുടെ പരിവേഷമുള്ള നിരവധി കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടാവും. നായികയടക്കമുള്ളവരുടെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ് ത്രില്ലര്‍ സിനിമയാണ്  ബല്‍കി ഒരുക്കുന്നത്.

ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ആര്‍. ബല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!