രാജ്യാന്തര ചലച്ചിമേളയിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരവ്

രാജ്യാന്തര ചലച്ചിമേളയിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരവ്. സംവിധായകൻ ബ്ലെസി തയാറാക്കിയ ‘മാർ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ’ എന്ന നാൽപത്തിയെട്ട് മണിക്കൂർ പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഇതിഹാസ ചലച്ചിത്രം ഏഴുപത് മിനിറ്റാക്കി ചുരുക്കിയാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക് ഡോക്യൂമെന്ററിയായി അവതരിപ്പിച്ചത്.

ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരവ്. ക്രൈസ്തവ മേലധ്യക്ഷ്യൻ, ഏറ്റവും പ്രായമേറിയ വ്യക്തി, ലോകത്തെ സ്വാധീനിച്ച മഹാൻ തുടങ്ങിയ കാര്യങ്ങൾ റെക്കോർഡാകും എന്നാണ് സൂചന. ഈ ഡോക്യൂമെന്ററി ഏകദേശം അഞ്ച് വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററി എന്ന നിലയിൽ ഗിന്നസ് റെക്കോർഡും നേടി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!