മലയാള സിനിമയിലെ മുത്തച്ഛൻ എന്നറിയപ്പെടുന്ന നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. . ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം 1996-ൽ പുറത്തുവന്ന ദേശാടനം ആയിരുന്നു . ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് കോവിഡിന് നെഗറ്റീവ് സ്ഥിരീകരിച്ചത്. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം.