രൂപേഷ് പീതാംബരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റഷ്യ. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. പുതിയ ലുക്കിൽ ശരീരഭാരം കുറച്ചാണ് രൂപേഷ് ഈ ചിത്രത്തിൽ എത്തുന്നത്. നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്നത്.
ഒരു മെക്സിക്കൻ അപരാതയ്ക്ക് ശേഷം രൂപേഷ് അഭിനയിക്കുന്ന ചിത്രമാണിത്. സിനിമയിൽ രൂപേഷിന് ആറ് നായികമാരാണ് ഉള്ളത്. പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്ന റഷ്യ ഉടൻ റിലീസ് ചെയ്യും.
ഗോപിക അനിൽ, രാവി കിഷോർ, ആര്യ മണികണ്ഠൻ, സംഗീത ചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ത്രില്ലർ ശ്രേണിയിൽ ഉള്ള ചിത്രം നിർമിക്കുന്നത് മെഹറലി പൊയ്ലുങ്ങൾ ഇസ്മയിൽ, റോംസൺ തോമസ് കുരിശിങ്കൽ എന്നിവർ ചേർന്നാണ്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് സൈനുൽ ആബിദ് ആണ്.