ടോവിനോ തോമസ് നി​ര്‍​മ്മാണ ക​മ്പനിയിലൂടെ പ്രൊ​ഡ​ക്ഷ​ന്‍ രം​ഗ​ത്തേക്ക്

യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. മലയാള സിനിമയിൽ നിര്മാണത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ടോ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ന്‍​സ് എന്നാണ് നിർമാണ കമ്പനിയുടെ പേര്.

അദ്ദേഹത്തിൻറെ ജന്മദിനത്തിൽ ആണ് പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്. ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ‘കണാക്കാണെ ’, ‘വഴക്ക്’, ‘കള’ തുടങ്ങി നിരവധി ചിത്രങ്ങൾ താരം ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ട്. വ്യവസായത്തിന് മൂല്യം വർദ്ധിപ്പിക്കാൻ കഴിയുന്ന കൂടുതൽ സിനിമകളുടെ ഭാഗമാകാനുള്ള തന്റെ എളിയ ശ്രമമാണ് പുതിയ സംരംഭമെന്ന് ടോവിനോ തോമസ് പറഞ്ഞു . തന്റെ പുതിയ സംരംഭത്തിന് ധാരാളം ഉത്തരവാദിത്തങ്ങളും വലിയ അവസരങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!